| Tuesday, 12th May 2020, 10:05 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ കണക്കുകള്‍ പുറത്ത് വിട്ട് ചത്തീസ്ഗഡ് സര്‍ക്കാര്‍; പി.എം കെയറിന്റെ കണക്കുകള്‍ പുറത്ത് വിടാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: കൊവിഡ് കാലത്ത് ചത്തീസ്ഗഡിലെ മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ച തുകയുടെ കണക്കുകള്‍ പുറത്ത് വിട്ട് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍. 56,0438,815 രൂപയാണ് മാര്‍ച്ച് 25 മുതല്‍ മെയ് 7വരെയുള്ള ദിവസങ്ങളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.

ഇതില്‍ 10.25 കോടി രൂപ കൊവിഡ് രോഗ വ്യാപനം തടയുന്നതിന് വേണ്ടി ഉപയോഗിച്ചു. ട്വിറ്ററിലൂടെയാണ് ഭൂപേഷ് ഭാഗെല്‍ നിധിയുടെ വിവരങ്ങള്‍ അറിയിച്ചത്. ചത്തീസ്ഗഡ് സര്‍ക്കാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതിനെ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയും സമാനമായ രീതിയില്‍ കണക്കുകള്‍ പുറത്ത് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ തുടങ്ങിയ ഈ രീതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്തുടരണം. പി.എം കെയറിലേക്ക് വന്ന തുകയുടെ വരവും ചെലവും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ നിഥിന്‍ ത്രിവേദി പറഞ്ഞു.

നമുക്കൊരു പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ട്. എന്തിനാണ് പിന്നെ ഈ പി.എം കെയര്‍ രൂപീകരിച്ചത്. ചെലവഴിച്ച തുകയുടെ വിശദാംശങ്ങളെവിടെ. ഇതെല്ലാം അറിയുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും നിഥിന്‍ ത്രിവേദി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more