റായ്പൂര്‍ (ഛത്തീസ്ഗഡ്): ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ അര്‍ധ സത്യങ്ങളാണ് കാണിക്കുന്നതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.
ഹിന്ദുക്കള്‍ മാത്രമല്ല, ബുദ്ധമതക്കാരും മുസ് ലിങ്ങളും സിഖുകാരും കശ്മീരില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ‘ദി കശ്മീര്‍ ഫയല്‍സ്’ കണ്ടു, കശ്മീരില്‍ നടന്ന തീവ്രവാദ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സിനിമ മുഴുവനായും ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിക്കുന്നു, എന്നാല്‍ അവസാനം, നായകന്‍ ഊന്നിപ്പറയുന്നത് ഹിന്ദുക്കള്‍ മാത്രമല്ല, വ്യത്യസ്ത മതസ്ഥരും. ബുദ്ധമതക്കാരും മുസ്‌ലിങ്ങളും സിഖുകാരും ഉള്‍പ്പെടെ കൊലചെയ്യപ്പെട്ടു. എന്നാല്‍ കശ്മീരി പണ്ഡിറ്റുകളെ മാത്രമേ നാടുകടത്തിയിട്ടുള്ളൂ എന്ന ഒരു രാഷ്ട്രീയ സന്ദേശം നല്‍കാനാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,’ സിനിമ കണ്ട ശേഷം മുഖ്യമന്ത്രി പറഞ്ഞു.
സിനിമയില്‍ അര്‍ധസത്യമാണ് കാണിക്കുന്നതെന്നും സിനിമയില്‍ ഒരു വശം കാണിക്കുന്നത് ഉചിതമല്ലെന്നും ബാഗല്‍ പറഞ്ഞു.