| Monday, 12th November 2018, 7:35 am

കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍; ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പുര്‍: വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണ്ണായകമായ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കമായി. ഛത്തീസ്ഗഢിലെ 18 മണ്ഡലങ്ങളിലാണ് ആദ്യഘട്ടം വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബര്‍ 20 നും വോട്ടെണ്ണല്‍ ഡിസംബര്‍ 11 നും നടക്കും.

ചിലയിടങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 3 മണി വരെയും മറ്റു പ്രദേശങ്ങളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 മണി വരെയുമാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്.

Read Also : “ഇവിടെ വിദ്വേഷവും പകയും മാത്രം”; ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഷെഹ്‌ല റാഷിദ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢില്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും പുറമേ കോണ്‍ഗ്രസില്‍നിന്നു വിട്ടുപോയ അജിത് ജോഗിയും രംഗത്തുണ്ട്. സര്‍ക്കാര്‍വിരുദ്ധ തരംഗം ഉയരുന്ന സാഹചര്യത്തില്‍ വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

മോദിയും രാഹുലും നേതൃത്വത്തില്‍ പ്രചരണം കൊഴുപ്പിച്ച ഛത്തീസ്ഗഢ് ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം മാവോവാദികള്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. കാന്‍കര്‍ ജില്ലയിലെ അന്തഗഡ് ഗ്രാമത്തിലുണ്ടായ സ്‌ഫോടനത്തില്‍ ബി.എസ്.എഫ്. സബ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര സിങ് ആണ് മരിച്ചത്. ബിജാപുര്‍ മേഖലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോവാദിയും കൊല്ലപ്പെട്ടു.

സംസ്ഥാനത്ത് 15 ദിവസത്തിനിടെയുണ്ടായ മാവോവാദി ആക്രമണങ്ങളില്‍ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more