പരാരിയുടെ വരികള്‍, ജേക്‌സിന്റെ സംഗീതം; സൗബിന്റെ അയല്‍വാശിയിലെ ആദ്യഗാനം
Film News
പരാരിയുടെ വരികള്‍, ജേക്‌സിന്റെ സംഗീതം; സൗബിന്റെ അയല്‍വാശിയിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th March 2023, 6:30 pm

നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ച്, സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്‌ലിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘അയല്‍വാശി’യിലെ ആദ്യ ലിറിക്സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി. മുഹ്‌സിന്‍ പരാരിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രം ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം, തല്ലുമാലയുടെ വന്‍ വിജയത്തിനുശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇര്‍ഷാദിന്റെ സഹോദരനുമായ മുഹസിന്‍ പരാരിയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. നിഖില വിമല്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്.

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും അയല്‍ വാശി എന്ന ചിത്രത്തിന് ഉണ്ട്. ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍.

സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജേക്‌സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു. എഡിറ്റര്‍ സിദ്ധിഖ് ഹൈദര്‍, പ്രൊജക്ട് ഡിസൈന്‍ ബാദുഷ, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-മഷാര്‍ ഹംസ, പി.ആര്‍.ഒ.-എ.എസ് ദിനേശ് മീഡിയ പ്രെമോഷന്‍-സീതാലക്ഷ്മി, മാര്‍ക്കറ്റിങ് & മാര്‍ക്കറ്റിങ് പ്ലാന്‍-ഒബ്‌സ്‌ക്യുറ ഡിസൈന്‍-യെല്ലോ ടൂത്ത്.

Content Highlight: Chewing Gum song from ayalvaashi