| Tuesday, 10th December 2024, 4:42 pm

അശ്വിനെ ഒഴിവാക്കണം, മൂന്നാം ടെസ്റ്റില്‍ പകരം വരേണ്ടത് അവന്‍; പ്രസ്താവനയുമായി ചേതേശ്വര്‍ പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഇലവനില്‍ വരുത്തേണ്ട മാറ്റത്തെ കുറിച്ച് പൂജാര പറഞ്ഞത്

‘മാറ്റം സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നു. ബാറ്റിങ് മികച്ചതല്ലാത്തതിനാല്‍ ആര്‍. അശ്വിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇറക്കാം. ഹര്‍ഷിത് റാണയുടെ സ്ഥാനത്ത് ആരെങ്കിലും വരണോ? എന്റെ അഭിപ്രായത്തില്‍ അതിന്റെ ആവശ്യമില്ല. ആദ്യ മത്സരത്തില്‍ അവന്‍ മികച്ച പ്രകടനം നടത്തി. നിങ്ങള്‍ അവനെ പിന്തുണച്ചു, രണ്ടാം മത്സരം അവന് മോശമായിരുന്നു,

എന്നിരുന്നാലും, ടീം അദ്ദേഹത്തെ പിന്തുണയ്ക്കേണ്ടതുണ്ട്. അവന്‍ നല്ലൊരു ബൗളറാണ്. ഒരു മത്സരം മോശമായതിനാല്‍ നിങ്ങള്‍ക്ക് അവനെ ഒഴിവാക്കാനാവില്ല. ടീം മാനേജ്‌മെന്റ് എന്താണ് ചിന്തിക്കുന്നതെന്ന് നമുക്ക് കാണേണ്ടി വരും. ബാറ്റിങ് ലൈനപ്പ് ശക്തിപ്പെടുത്തണമെന്ന് അവര്‍ക്ക് തോന്നുന്നുവെങ്കില്‍ അശ്വിന് പകരം വാഷിങ്ടണിനെ കളിപ്പിക്കാം,’ പൂജാര പറഞ്ഞു.

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറാണെങ്കിലും അശ്വിന് അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. രണ്ട് ഇന്നിങ്‌സില്‍ നിന്ന് 29 റണ്‍സും ഒരു വിക്കറ്റുമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഇന്ത്യ വിജയിച്ച് ആദ്യ ടെസ്റ്റില്‍ സുന്ദര്‍ 33 റണ്‍സും രണ്ട് വിക്കറ്റുമാണ് നേടിയത്. എന്നാല്‍ ഇരുവര്‍ക്കും പുറമെ ഇന്ത്യന്‍ ഇലവനില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുമോ എന്നും കണ്ടറിയേണം.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, യശസ്വി ജെയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍

Content Highlight: Cheteshwar Pujara Talking About R. Ashwin And Washington Sundar

We use cookies to give you the best possible experience. Learn more