| Sunday, 22nd December 2024, 8:36 pm

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ ദുര്‍ബലതയെ ചൂണ്ടിക്കാട്ടി പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ബ്രിസ്‌ബേനിലെ ഗാബയില്‍ നടന്ന ആവേശം നിറഞ്ഞ മത്സരത്തില്‍ രസംകൊല്ലിയായി മഴ പെയ്തതോടെ മത്സരത്തിന്റെ നല്ലൊരു ഭാഗവും വെള്ളത്തിലാവുകയായിരുന്നു.

പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. എന്നാല്‍ എം.സി.ജിയില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് യൂണിറ്റില്‍ ആശങ്ക അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാര.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന പരമ്പരയില്‍ ഇതുവരെ 21 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ ഒഴികെ മറ്റാര്‍ക്കും വിക്കറ്റ് ടേക്കിങ്ങില്‍ സ്ഥിരത കാണിക്കാന്‍ സാധിച്ചില്ലായിരുന്നു. ഇതോടെ നിര്‍ണായകമായ  മത്സരത്തില്‍ ഇന്ത്യ ബൗളിങ് യൂണിറ്റിനെ ശക്തിപ്പെടുത്തേണ്ടിവരുമെന്നാണ് പൂജാര പറഞ്ഞത്.

‘ടീം ഇന്ത്യയുടെ ബൗളങ് ദുര്‍ബലമാണ്, ഈ മേഖലയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. മികച്ച അഞ്ച് ബാറ്റര്‍മാര്‍ റണ്‍സ് നേടിയവരില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും മധ്യനിരയും ലോവര്‍ ഓര്‍ഡറും മെച്ചപ്പെട്ടു. രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുംറ, ആകാശ് ദീപ് എന്നിവര്‍ റണ്‍സ് നേടി. എന്നിരുന്നാലും ബൗളിങ് യൂണിറ്റിന്റെ സ്ഥിരതയില്‍ ഒരു പോരായ്മയുണ്ട്, എം.സി.ജിയില്‍ ഏത് ടീം കളിക്കുമെന്ന് എനിക്കറിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Cheteshwar Pujara Talking About Indian Team Bowling Unit

We use cookies to give you the best possible experience. Learn more