| Monday, 23rd December 2024, 3:26 pm

ആദ്യ അഞ്ച് ഓവറില്‍ അവനെതിരെ നിങ്ങള്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്യണം; ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരങ്ങളില്‍ ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ച പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്ക് തലവേദനയാവാന്‍ സാധ്യതയുണ്ട്.

ന്യൂ ബോളില്‍ സ്റ്റാര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി തന്നെയാണ് സ്റ്റാര്‍ക്ക്. എം.സി.ജിയില്‍ ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ സ്റ്റാര്‍ക്കിനെതിരെ ശ്രദ്ധിച്ച് കളിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര.

ന്യൂബോളില്‍ സ്റ്റാര്‍ക്കിനെ കൃത്യമായി കളിച്ച് അടുത്ത സ്‌പെല്‍ എറിയാന്‍ വേണ്ടി പ്രേരിപ്പിക്കണമെന്നും, പേസര്‍ അവശനാകുകയും പന്തിന്റെ ഷൈനിങ് നഷ്ടപ്പെടുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് അഡ്വാന്റേജാകുമെന്നും പൂജാര സൂചിപ്പിച്ചു.

പൂജാര ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്

‘സ്റ്റാര്‍ക്ക് തന്റെ ആദ്യ അഞ്ച് ഓവറുകളില്‍ മിക്ക വിക്കറ്റുകളും വീഴ്ത്തി. ആദ്യത്തെ അഞ്ച് ഓവറില്‍ ഞങ്ങള്‍ ശ്രദ്ധയോടെ നന്നായി ബാറ്റ് ചെയ്യുകയും രണ്ടാമത്തെയും മൂന്നാമത്തെയും സ്പെല്ലില്‍ ബോള്‍ ചെയ്യാന്‍ അവനെ പ്രേരിപ്പിക്കുകയും വേണം. കാരണം അവന്‍ ക്ഷീണിതനാകും,

പഴയ പന്തില്‍ സ്റ്റാര്‍ക്ക് ബുംറയ്ക്കും ആകാശ് ദീപിനുമെതിരെ പന്തെറിയുമ്പോള്‍ ഫോമില്ലായിരുന്നു. അതിനാല്‍, പുതിയ പന്ത് ശരിയായി കളിക്കുക എന്നത് പ്രധാനമാണ്. ഈ പരമ്പരയില്‍ അവരുടെ ഏറ്റവും മികച്ച ബൗളറാണ് സ്റ്റാര്‍ക്ക്. കഴിഞ്ഞ ഒന്നൊന്നര വര്‍ഷം കൊണ്ട് അദ്ദേഹം തന്റെ ബൗളിങ് വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ട്,

എന്റെ വ്യക്തിപരമായ അനുഭവത്തെക്കുറിച്ച് പറയുകയാണെങ്കില്‍, കഴിഞ്ഞ രണ്ട് പരമ്പരകളില്‍ അദ്ദേഹം പന്തെറിയുമ്പോള്‍, ഞങ്ങള്‍ക്ക് റണ്‍സ് നേടാനാകുമെന്ന് കരുതി. എന്നാല്‍ ഇപ്പോള്‍ അവന്‍ ബൗളിങ്ങിന് ഇറങ്ങുമ്പോള്‍ വിക്കറ്റുകള്‍ എടുക്കുമെന്നാണ് തോന്നുന്നു,’ പുജാര സ്റ്റാര്‍ സ്‌പോര്‍ട് ഇന്ത്യയോട് പറഞ്ഞു.

Content Highlight: Cheteshwar Pujara Talking About Indian Batters And Mitchell Starc

Latest Stories

We use cookies to give you the best possible experience. Learn more