ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. ആദ്യ ടെസ്റ്റിലെ വമ്പന്‍ വിജയത്തിന് ശേഷം ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന് തയ്യാറെടുക്കുമ്പോള്‍ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ചേതേശ്വര്‍ പൂജാര.
പിങ്ക് ടെസ്റ്റില്‍ 36 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയ ദിവസത്തെക്കുറിച്ചാണ് പൂജാര ഓര്‍മിച്ചത്. ടീം മുഴുവനും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാതെയും നെഗറ്റീവ് ചിന്ത ഒഴുവാക്കിയും ഡിന്നര്‍ ആസ്വദിച്ചെന്നും സ്വയം മാറാന്‍ സമയം കണ്ടെത്തിയെന്നുമാണ് പൂജാര പറഞ്ഞത്.
പൂജാര ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെക്കുറിച്ച് പറഞ്ഞത്
‘ഒരുമിച്ചുള്ള സമയം പ്രധാനമായിരുന്നു, കാരണം നിങ്ങള്‍ ഒരു മത്സരം തോല്‍ക്കുമ്പോള്‍ കളിക്കാര്‍ ഒരു ഷെല്ലില്‍ പോയി കുറ്റപ്പെടുത്തലിലും നെഗറ്റീവ് ചിന്തകളാല്‍ ചുറ്റപ്പെടുകയും ചെയ്യും. ഞങ്ങള്‍ ഒരിക്കലും ക്രിക്കറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല, ഞങ്ങളുടെ ടീം ഡിന്നറിനിടെ സംഭവിച്ച തെറ്റിനെക്കുറിച്ച് സംസാരിച്ചിട്ടില്ല,
ഞങ്ങള്‍ ആ നിമിഷം ആസ്വദിക്കുകയും ഞങ്ങള്‍ സ്വയം മാറുന്നതിന് ഒരുമിച്ച് ഒരു മികച്ച രാത്രി ആസ്വദിക്കുകയും ചെയ്തു. മെല്‍ബണില്‍ നടന്ന അടുത്ത കളി ഞങ്ങള്‍ ജയിക്കുകയും മത്സരം സമനിലയിലാവുകയും ചെയ്തു. അപ്പോഴാണ് പരമ്പര നേടാനുള്ള യഥാര്‍ത്ഥ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയത്,’ പൂജാര പറഞ്ഞു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര 2-1ന് സ്വന്തമാക്കിയ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും കപ്പ് ഉയര്‍ത്തിയാണ് ാേസീസിന്റെ മണ്ണില്‍ നിന്ന് തിരിച്ചത്. ഈ തവണ കൂടി ഇന്ത്യയ്ക്ക് ഓസീസില്‍ ചാമ്പ്യന്‍മാരാകാന്‍ സാധിച്ചാല്‍ മൂന്ന് തവണ ബോര്‍ഡര്‍ ഗവാസ്‌കറില്‍ ആധിപത്യം സൃഷ്ടിക്കുന്ന ടീമാകാന്‍ സാധിക്കും.
Content Highlight: Cheteshwar Pujara Talking About Border Gavaskar Trophy