ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍മാരില്‍ പ്രധാനിയാണ് ചേതേശ്വര്‍ പൂജാര. പഴയകാലത്തെ ദ്രാവിഡിന് സമാനമായി ക്രീസില്‍ നിലയുറപ്പിച്ച് കളിക്കുന്നതാണ് താരത്തിന്റെ ശീലം.
ആ ഓവറില്‍ മാത്രമായിരുന്നില്ല, ഇന്നിങ്‌സില്‍ ഇടനീളം താരം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്നു. 79 പന്തില്‍ നിന്നും 107 റണ്‍സെടുത്താണ് താരം പുറത്തായത്.
ഏഴ് ഫോറും രണ്ട് സിക്‌സറുമടക്കം 135.44 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
പൂജാരയുടെ ഹാര്‍ഡ് ഹിറ്റിങ് കണ്ട് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കണ്ണും തള്ളിയിരിപ്പാണ്. ഇത് തങ്ങളുടെ പൂജാരയല്ലെന്നും ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.
Needed him in the T20!! He’s doing great today as he has all season, so lucky to have him!
അതേസമയം, മത്സരത്തില്‍ വാര്‍വിക്‌ഷെയര്‍ വിജയിച്ചിരുന്നു. 50 ഓവറില്‍ ആറ് വിക്കറ്റിന് 310 റണ്‍സായിരുന്നു വാര്‍ക്‌സ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സസക്‌സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 306 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.
വാര്‍വിക്‌ഷെയറിന് വേണ്ടി ഇന്ത്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ 51 റണ്‍സിന് മൂന്ന് വിക്കറ്റും ഒലിവര്‍ ഹാന്നന്‍ ഡാല്‍ബി 55 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കിയിരുന്നു.
Content highlight: Cheteshwar Pujara smashes 22 in an over in Royal London Cup