| Wednesday, 26th December 2018, 3:13 pm

ദ്രാവിഡിന്റെ പിന്‍ഗാമി തന്നെ; വീണ്ടും റെക്കോഡുമായി പൂജാര

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയ്ക്ക് വീണ്ടും റെക്കോഡ്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ വിശ്വസ്ത താരമായ പൂജാര ഇന്ന് ആസ്‌ട്രേലയിക്കെതിരെ അര്‍ധസെഞ്ച്വറി നേടിയതോടെ മൂന്നാം നമ്പറിലിറങ്ങി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായി.

ടെസ്റ്റില്‍ ആകെ 21 അര്‍ധസെഞ്ച്വറി നേടിയിട്ടുള്ള പൂജാര 19 എണ്ണവും നേടിയത് ഫസ്റ്റ് ഡൗണായി ക്രീസിലെത്തിയാണ്. മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥിനെയാണ് പൂജാര മറികടന്നത്. വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ് ഇനി പൂജാരയ്ക്ക് മുന്നിലുള്ളത്.

ALSO READ: നങ്കൂരമിട്ട് പൂജാരയും കോഹ്‌ലിയും; ഇന്ത്യ മികച്ച നിലയില്‍

135 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാമതായി ഇറങ്ങിയിട്ടുള്ള ദ്രാവിഡ് 50 തവണ അര്‍ധസെഞ്ച്വറിയും 28 തവണ സെഞ്ച്വറിയും നേടിയിട്ടുണ്ട്. പൂജാര 61 മത്സരങ്ങളിലായി 19 അര്‍ധസെഞ്ച്വറിയും 15 അര്‍ധസെഞ്ച്വറിയും നേടി.

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാണ് താനെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് പൂജാര ടെസ്റ്റില്‍ കാഴ്ചവെക്കുന്നത്.

ടെസ്റ്റില്‍ 36 സെഞ്ച്വറിയും 63 അര്‍ധസെഞ്ച്വറിയുമടക്കം 13288 റണ്‍സ് നേടിയാണ് ദ്രാവിഡ് കളി ജീവിതം അവസാനിപ്പിച്ചത്. 66 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര ഇതിനോടകം 16 സെഞ്ച്വറിയും 21 അര്‍ധസെഞ്ച്വറിയുമടക്കം 5127 റണ്‍സ് നേടിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more