രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്ര ജാര്‍ഖണ്ഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ സൗരാഷ്ട്രക്ക് വേണ്ടി ഡബിള്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര നടത്തിയത്.
143.1 ഓവറില്‍ ടീം സ്കോര്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 503 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു പൂജാര ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പൂജാരയുടെ 61ാം സെഞ്ച്വറി നേട്ടമായിരുന്നു ഇത്.
CHETESHWAR PUJARA IS BACK…!!!!
Double hundred in the first match of Ranji Trophy 2024, dropped from the Indian team but returning in style with the bat for Saurashtra – What a player. 👌⭐ pic.twitter.com/iVQUE8RYPa
സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗരാഷ്ട്ര ബൗളിങ് തെരെഞ്ഞെടുക്കുകയായിരുന്നു. കളിക്കളത്തില്‍ സൗരാഷ്ട്രയുടെ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള സൗരാഷ്ട്രയുടെ പ്രകടനങ്ങള്‍.
ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡിനെ 142 റണ്‍സില്‍ പുറത്താക്കുകയായിരുന്നു സൗരാഷ്ട്ര ബൗളര്‍മാര്‍. സൗരാഷ്ട്രക്കായി ചിരാഗ് ജാനി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി. ജാനിക്ക് പുറമെ നായകന്‍ ക്യാപ്റ്റന്‍ ജയ്ദേവ് ഉനദ്കട്ട് ആദിത്യ ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ജാര്‍ഖണ്ഡ് ബാറ്റിങ് നിരയില്‍ കുമാര്‍ കുശാഗ്ര 29 റണ്‍സും ഷഹബാസ് നദീം 27 റണ്‍സും അനുകൂള്‍ റോയ് 24 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്ക് ഒന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്രക്കായി മികച്ച ഡബിള്‍ സെഞ്ച്വറിയിലൂടെ പൂജാര മികച്ച പ്രകടനമാണ് നടത്തിയത്. പൂജാരക്ക് പുറമേ ഹാര്‍വിക് ദേശായി 85 റണ്‍സും അര്‍പ്പിത് വാസവദ 68 റണ്‍സും ഷെല്‍ട്ടന്‍ ജാക്‌സണ്‍ 54 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
ഈ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാസം 25 ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ പൂജാര ഇടം നേടുമോ എന്നതും കണ്ടു തന്നെ അറിയണം.
Content Highlight: Cheteshwar Pujara score double century in Ranji trophy.