ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍ നടക്കുകയാണ്. പിങ്ക് ബോളിലെ ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയും 180 റണ്‍സിന് ഓള്‍ ഔട്ട് ആകുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്.
ഇതോടെ രണ്ടാം ദിനം ആരംഭിക്കുമ്പോള്‍ ഇന്ത്യ ബൗളിങ്ങില്‍ ശ്രദ്ധിക്കേണ്ട വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര. റെഡ് ബോളില്‍ മികച്ച അനുഭവസമ്പത്തുള്ള പൂജാര ഇന്ത്യന്‍ ബൗളര്‍മാരോട് വിക്കറ്റ് വീഴ്ത്തുന്നതില്‍ ശ്രദ്ധ നല്‍കേണ്ടതില്ലെന്നാണ് പറഞ്ഞത്. പകരം ബാറ്റര്‍മാരെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയില്‍ പന്തെറിയാനാണ് പറഞ്ഞത്.
പൂജാര ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നല്‍കിയ ഉപദേശം
‘ആദ്യ ദിനം ബൗളര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ബൗളിങ് ഗംഭീരമായിരുന്നില്ല. എന്നാല്‍ രണ്ടാം ദിനത്തിലെ ആദ്യ സെഷന്‍ ബാറ്റിങ് മികച്ചതായിരിക്കും, പന്ത് കാര്യമായ മൂവ്‌മെന്റ് ഉണ്ടാക്കില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ അധികം ശ്രമിക്കരുത്,
കാരണം ബാറ്റര്‍മാരെ എളുപ്പത്തില്‍ റണ്‍സ് നേടുന്നതില്‍ നിന്ന് തടയുന്നത് പ്രധാനമാണ്. ബൗളര്‍മാര്‍ മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിയുകയാണെങ്കില്‍, രണ്ടാമത്തെയും മൂന്നാമത്തെയും സെഷനുകളില്‍ അവര്‍ക്ക് അത് മുതലാക്കാനാകും,’ ചേതേശ്വര്‍ പൂജാര സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് 42 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ 37 റണ്‍സും ശുഭ്മന്‍ ഗില്‍ 31 റണ്‍സും നേടി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസീസിന് വേണ്ടി ക്രീസില്‍ തുടരുന്നത് ഓപ്പണര്‍ നഥാന്‍ മെക്‌സ്വീനിയും (97 പന്തില്‍ 38) മാര്‍നസ് ലബുഷാനുമാണ് (67 പന്തില്‍ 20). ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ (13 റണ്‍സ്) വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന്റെ ആദ്യ വിക്കറ്റ് നേടിയത്.
Content Highlight: Cheteshwar Pujara Give Important Advise For Indian Bowlers In Adelaide Test Against Australia