[share]
[] രാജ്കോട്ട്: ചൂടു പിടിച്ച ഐ.പി.എല്‍ മത്സരത്തിനിടയ്ക്കും ദുബായില്‍ നിന്ന് വോട്ട് ചെയ്യാന്‍ ചേതേശ്വര്‍ പൂജാര രാജ്കോട്ടിലെത്തി. രാജ്കോട്ട് മണ്ഡലത്തിലെ വോട്ടറായ പൂജാരയും ഭാര്യ പൂജയും ഒരുമിച്ചെത്തി വോട്ട് ചെയ്യുകയായിരുന്നു.
വോട്ട് ചെയ്യുക എന്നത് നമ്മുടെ മൗലികാവകാശമാണെന്നും നല്ല സര്‍ക്കാരുണ്ടാകാന്‍ വോട്ട് ചെയ്യേണ്ട കടമ ഏതൊരു പൗരനും ഉണ്ടെന്നും എല്ലാവരും വോട്ടിംഗില്‍ പങ്ക് ചേരണമെന്നും പൂജാര പറഞ്ഞു. ഇന്ന് വൈകീട്ടോടെ പൂജാര ദുബായിലേക്ക് മടങ്ങും.
വോട്ട് ചെയ്യാന്‍ മാത്രമായി പൂജാര ദുബായില്‍ നിന്ന് രാജ്കോട്ടിലെത്തിയതില് തനിക്ക് അഭിമാനമുണ്ടെന്ന് ജില്ല കളക്ടര്‍ രാജേന്ദ്ര കുമാര്‍ പറഞ്ഞു. എല്ലാവരും പൂജാരയുടെ പ്രവര്‍ത്തനത്തില്‍ നിന്നും പ്രചോദനം ഉള്ക്കൊള്ളട്ടെയെന്നും രാജേന്ദ്ര കുമാര്‍ പറഞ്ഞു.
പൂജാരയുടെ വരവ് കൂടുതല്‍ പേരെ വോട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ല അധികൃതര്‍. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജ്കോട്ട് ജില്ലയിലെ ബ്രാന്‍ഡ് അംബാസിഡറായി പൂജാരയെ തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ചിരുന്നു.