കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ പിന്തുണച്ച് ട്വീറ്റു ചെയ്ത എഴുത്തുകാരന്‍ ചേതന്‍ ഭഗതിനെ ട്രോളി സോഷ്യല്‍ മീഡിയ.
‘ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ കൂട്ടത്തിലുള്ള ഇന്ത്യന്‍ ഡോക്ടര്‍മാരെ ഞാന്‍ പിന്തുണയ്ക്കുന്നു. അവര്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. പലപ്പോഴും മതിയായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്ലാത്തതിന് പകരമാകാന്‍ അവര്‍ക്കു കഴിയാറുണ്ട്. എന്നിട്ടും അവര്‍ ജഡ്ജ് ചെയ്യപ്പെടുന്നു, ഭീഷണി നേരിടേണ്ടി വരുന്നു. അവരുടെ ന്യായമായ പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കുന്നില്ല.’ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ ട്വീറ്റ്.
I support India's doctors, who are amongst the best in the world. They work tirelessly, often to compensate for an inadequate healthcare system. Still they are judged, threatened, shamed for trying to make decent living and their genuine issues aren't heard. #SupportIndianDoctors
— Chetan Bhagat (@chetan_bhagat) June 14, 2019
ട്വീറ്റിനു പിന്നാലെയാണ് വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തുവന്നത്. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം നടന്നപ്പോള്‍ എന്തുകൊണ്ട് ചേതന്‍ ഭഗത് ഇത്തരമൊരു നിലപാടെടുത്തില്ലെന്നാണ് പലരും ചോദിക്കുന്നത്.