രണ്ടാം ലോകമഹായുദ്ധകാലത്ത് ആളുകള്‍ റേഷന്‍ന് വേണ്ടി നില്‍ക്കുന്നത് പോലെയാണ് സമീപത്തെ ബാങ്ക് ബ്രാഞ്ചുകളില്‍ കാണുന്നതെന്നും ചേതന്‍ഭഗത് ട്വീറ്റ് ചെയ്തു.
ന്യൂദല്‍ഹി: കടുത്ത മോദി അനുകൂലിയും എഴുത്തുകാരനുമായ ചേതന്‍ ഭഗത്തും സര്‍ക്കാരിന്റെ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ വിമര്‍ശിച്ച് രംഗത്ത്. തെറ്റ് സംഭവിക്കുമ്പോള്‍ ദേശസ്‌നേഹത്തിന്റെ പേരും പറഞ്ഞ് ക്യൂനില്‍ക്കാനല്ല പറയേണ്ടതെന്ന് ചേതന്‍ഭഗത് ട്വിറ്ററില്‍ കുറിച്ചു.
രണ്ടാം ലോകയുദ്ധകാലത്ത് ആളുകള്‍ റേഷന് വേണ്ടി നില്‍ക്കുന്നത് പോലെയാണ് സമീപത്തെ ബാങ്ക് ബ്രാഞ്ചുകളില്‍ കാണുന്നതെന്നും ചേതന്‍ഭഗത് ട്വീറ്റ് ചെയ്തു. രണ്ടാം ലോകയുദ്ധകാലത്ത് ആളുകള്‍ വരി നില്‍ക്കുന്നതിന്റെ ചിത്രസഹിതമാണ് ട്വീറ്റ്.
Also Read:
തുഗ്ലക്കിനേയും നീറോയേയും ഓര്‍മ്മിപ്പിക്കുകയാണ് മോദിയെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം പണം കിട്ടാനായി മണിക്കൂറുകളോളം വരി നല്‍ക്കുന്ന സ്ഥിതി തമാശയല്ലെന്നും ആശയത്തേക്കാള്‍ പ്രധാനമാണ് അത് നടപ്പിലാക്കുകയെന്ന കാര്യമെന്നും ചേതന്‍ ഭഗത് ട്വിറ്ററില്‍ പറഞ്ഞു.
Don”t Miss കമല്‍ഹാസനുമായി പിരിയാന്‍ കാരണം ശ്രുതിയല്ല; യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി ഗൗതമി