Advertisement
national news
മീടു വ്യക്തിഹത്യ നടത്താനുള്ള ക്യാമ്പയിന്‍; മീടു വിനെ ആക്ഷേപിച്ച് ചേതന്‍ ഭഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 16, 05:27 am
Tuesday, 16th October 2018, 10:57 am

ന്യൂ ദല്‍ഹി: മീടു വ്യക്തിഹത്യ നടത്താനുള്ള ക്യാമ്പയിനാണെന്ന് ചേതന്‍ ഭഗത് ആരോപിച്ചു, കള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ക്യാമ്പയിനിനെ നശിപ്പിക്കുകയാണെന്നും ചേതന്‍ ഭഗത്ത് ട്വിറ്റിലൂടെ പറഞ്ഞു.

ചേതന്‍ ഭഗത്തിനെതിരെ ഇറ ത്രിവേദി എന്ന യുവതി മീടു ആരോപണവുമായി എത്തിയിരുന്നു. ഇതിനെ ന്യായീകരിച്ച് ട്വീറ്റ് ചെയ്താണ് ചേതന്‍ ഭഗത്ത് മീടു ക്യാമ്പയിനിനെ ആക്ഷേപിച്ചത്.

Also Read:  വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില: നവകേരള നിര്‍മാണത്തിന് കെ.പി.എം.ജിയെ കണ്‍സല്‍ട്ടന്‍സിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ചേതന്‍ ഭഗത്ത് തന്നെ ചുംബിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ഇറയുടെ വെളിപ്പെടുത്തല്‍. ഇറ തനിക്ക് അയച്ച ഇ.മെയിലില്‍ ഉപചാരത്തിന്റെ ഭാഗമായി “മിസ് യു, കിസ് യു” എന്ന് എഴുതിയിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് ആര് ആരെയാണ് ചുംബിച്ചത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലെ എന്നാണ് ചേതന്‍ ഭഗത്ത് ചോദിച്ചത്.

ഒരു വ്യക്തിയെ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചാണ് സമൂഹത്തിലെ സ്ഥാനം നേടിയെടുക്കുന്നത്. ഇത് തകര്‍ക്കാനുള്ള ശ്രമമാണ് മീടു എന്നാ ചേതന്‍ ഭഗത്ത് പറഞ്ഞു. ചേതന്‍ ഭഗത്തിനെതിരെ മറ്റ് സ്ത്രീകളും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു.