ന്യൂദല്‍ഹി: നെഞ്ചുവേദനയെ തുടര്‍ന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയാണ് ആശുപത്രിയിലെ പള്‍മണറി മെഡിസിന്‍ ഡിപ്പാര്‍ട്ടമെന്റിലേക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രി പത്തു മണിയോടെ സുഷമയെ കാര്‍ഡിയോ-ന്യൂറോ സെന്ററിലേക്ക് മാറ്റി.
64 വയസുള്ള സുഷമസ്വാരാജ് 20 വര്‍ഷമായി പ്രമേഹ രോഗബാധിതയാണ്. ഇന്ത്യയിലെത്തിയ പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഇന്ന് ചര്‍ച്ച നടത്താനിരിക്കെയാണ് സുഷമയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എയിംസ് അധികൃതര്‍ പറഞ്ഞു.