വിശ്വനാഥന്‍ ആനന്ദിന്റെ ലോക ചെസ് കിരീടത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ നോര്‍വെയുടെ യുവതാരം മാഗ്‌നസ് കാള്‍സണ്‍.
കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ വിജയിയായാണ് ലോക ഒന്നാംനമ്പറായ കാള്‍സണ്‍ നവംബറില്‍ ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ആനന്ദിനെ നേരിടാന്‍ അര്‍ഹത നേടിയത്.[]
ലോകത്തെ ഏറ്റവും കരുത്തരായ താരങ്ങള്‍ അണിനിരന്ന യോഗ്യതാ ടൂര്‍ണമെന്റിലെ അവസാന കളിയില്‍ റഷ്യയുടെ പീറ്റര്‍ സിഡ്‌ലറിനോട് തോറ്റതോടെ കാള്‍സനിലുള്ള പ്രതീക്ഷ അസ്തമിച്ചിരുന്നു.
എന്നാല്‍ മുന്നിലായിരുന്ന മുന്‍ ലോകചാമ്പ്യന്‍ റഷ്യയുടെ വഌഡിമിര്‍ ക്രാംനിക്കിനെ ഉെ്രെകന്‍ താരം വാസ്സിലി ഇവാഞ്ചുക്ക് അട്ടിമറിച്ചതോടെ കാള്‍സണ് വഴിതെളിയുകയായിരുന്നു.
ഇരുവര്‍ക്കും എട്ടരപോയന്റ് വീതമാണ് ലഭിച്ചതെങ്കിലും കൂടുതല്‍ വിജയം നേടിയതിന്റെ ബലത്തില്‍ കാള്‍സണ് അവസരം ലഭിക്കുകയായിരുന്നു.