[]ചെന്നൈ: ലോക ചെസ് ചാംപ്യന്‍ഷിപ്പ് നവംബര്‍ ഏഴിന് ആരംഭിക്കും. ചെന്നൈയിലാണ് മത്സരം നടക്കുക. നവംബര്‍ 28 നാണ് അവസാന മത്സരം നടക്കുക.
ചാംപ്യന്‍ഷിപ്പിനായി 29 കോടി രൂപ തമിഴ്‌നാട് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
27 മുതല്‍ 31 വരെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള മല്‍സരങ്ങളും നടക്കുമെന്ന് സെക്രട്ടറി വി.ഹരിഹരന്‍ ചെന്നൈയില്‍ പറഞ്ഞു.
സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കും കാഴ്ച ശക്തി കുറവുള്ളവര്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും സിനിമാ താരങ്ങള്‍ക്കും വേണ്ടിയുള്ള മല്‍സരങ്ങളും ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കും.
നിലവിലെ ചാംപ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ലോക ഒന്നാം നമ്പര്‍ താരം നോര്‍വേയുടെ മാഗ്നസ് കാള്‍സണും തമ്മിലുള്ള മല്‍സരമാവും ഏറ്റവും കടുത്തതാവുകയെന്നാണ് അറിയുന്നത്.