കേരളത്തില്‍ ഒരു ഭരണ സ്തംഭനമുണ്ടെന്ന ദുഷ്പ്രചരണം ഇവരുടെ സമ്മര്‍ദ്ധ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തെ ഭയപ്പെടുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥ പ്രമാണിമാര്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്.
കേരളത്തില്‍ ഒരു ഭരണ സ്തംഭനമുണ്ടെന്ന ദുഷ്പ്രചരണം ഇവരുടെ സമ്മര്‍ദ്ധ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ സത്യസന്ധരാണോയെന്ന് വിധിയെഴുതേണ്ടത് വിജിലന്‍സ് കോടതിയാണ്. ഏതു ഭരണം വന്നാലും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരു ലോബി സെക്രട്ടറിയേറ്റില്‍ പ്രബലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവരുടെ സംഘടിത നീക്കങ്ങളെ ചെറുക്കാന്‍ അഴിമതിക്കാരല്ലാത്തവര്‍ക്കു കഴിയുന്നില്ല. മന്ത്രിമാരെ അഴിമതിയിലേക്കു വലിച്ചിഴക്കുകയും അഴിമതിവിഹിതം കണക്കു പറഞ്ഞു വാങ്ങുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വിളയാട്ടം അവസാനിപ്പിച്ചേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കാതെ ഭരണ തലത്തില്‍ ഒരു അഴിമതിയും നടക്കില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏതെങ്കിലും അവിഹിത കൂട്ടുകെട്ടുണ്ടെങ്കില്‍ അതിനു അറുതി വരുത്തണമെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.