ലിംഗം ഛേദിക്കപ്പെട്ട സ്വാമിയെ ഭിന്ന ലിംഗ പട്ടികയില്‍പ്പെടുത്തി ചെറിയാന്‍ ഫിലിപ്പ്: പോസ്റ്റ് വിവാദമായതോടെ ഖേദപ്രകടനവുമായി രംഗത്ത്
Kerala
ലിംഗം ഛേദിക്കപ്പെട്ട സ്വാമിയെ ഭിന്ന ലിംഗ പട്ടികയില്‍പ്പെടുത്തി ചെറിയാന്‍ ഫിലിപ്പ്: പോസ്റ്റ് വിവാദമായതോടെ ഖേദപ്രകടനവുമായി രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th May 2017, 1:37 pm

കോഴിക്കോട്: ഭിന്ന ലിംഗക്കാരെ അവഹേളിച്ച് സി.പി.ഐ.എം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൈംഗികമായി പീഡിപ്പിച്ച സ്വാമിയുടെ ലിംഗം ഛേദിച്ച് യുവതി പ്രതികാരം ചെയ്‌തെന്ന വാര്‍ത്തയോടുള്ള പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഭിന്നലിംഗക്കാരെ അവഹേളിക്കുന്നത്.

“സ്വാമിയായാലും അച്ചനായാലും ഉസ്താദായാലും പെണ്ണിനോട് കളിവേണ്ട! ഭിന്ന ലിംഗ പട്ടികയിലാവും.” എന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പ്.


Must Read: ദേവസ്വം ബോര്‍ഡിനെതിരെ കുമ്മനത്തിനൊപ്പം മുഖ്യമന്ത്രിയെ കണ്ടു; ആറന്മുള സമരത്തിലും കണ്ണന്‍മൂലയിലെ സമരത്തിലും നേതൃ രംഗത്ത്; ശ്രീഹരി സ്വാമി ജനകീയനായത് ഇങ്ങനെ 


ഭിന്നലിംഗക്കാരെ ലിംഗം ഛേദിക്കപ്പെട്ട ബലാത്സംഗികളുമായി താരതമ്യപ്പെടുത്തുന്നതാണ് പോസ്റ്റ് എന്നു ചൂണ്ടിക്കാട്ടി ഈ പോസ്റ്റിനെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തുവരികയായിരുന്നു. #ShameOnYou എന്ന ഹാഷ് ടാഗോടെയാണ് ഇതിനെതിരെ ആളുകള്‍ രംഗത്തുവന്നത്.

 

 

അതേസമയം പോസ്റ്റ് വിവാദമായതോടെ ചെറിയാന്‍ ഫിലിപ്പ് ഈ കുറിപ്പ് പിന്‍വലിച്ച് ഖേദപ്രകടനവുമായി രംഗത്തുവന്നിട്ടുണ്ട്. തന്റെ പോസ്റ്റിനെ ചിലര്‍ തെറ്റിദ്ധരിച്ചതാണ് എന്ന ന്യായമുയര്‍ത്തിയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഖേദപ്രകടനം.

“സ്വാമിയുടെ ലിംഗഛേദവുമായി ബന്ധപ്പെട്ട എന്റെ പോസ്റ്റിനെ ചിലര്‍ തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു. ആ പോസ്റ്റ് പിന്‍വലിക്കുന്നു” എന്നാണ് ചെറിയാന്‍ ഫിലിപ്പ് കുറിച്ചത്.