ലണ്ടന്‍: ലോകത്ത് നടക്കുന്ന തീവ്രവാദ ആക്രമണങ്ങളുടെ കാരണം മയക്കുമരുന്നാണ് അല്ലാതെ ഇസ്‌ലാം മതമല്ലെന്ന് ചെറി ബ്ലയറുടെ സഹോദരി ലോറന്‍ ബൂത്ത്. മുന്‍ ബ്രീട്ടിഷ് പ്രധാന മന്ത്രി ടോണി ബ്ലയറുടെ ഭാര്യയായ ചെറി ബ്ലയറുടെ സഹോദരിയാണ് 49 കാരിയായ ലോറന്‍ ബൂത്ത്.
Also read ടൂറിസം കേന്ദ്രങ്ങളിലെ കുടുംബശ്രീ തൊഴിലാളികളുടെ പ്രതിദിന വേതനം 75 ശതമാനം വര്‍ധിപ്പിച്ചു
“വെസ്റ്റ്മിനിസ്റ്ററില്‍ അപകടമുണ്ടാക്കിയ വ്യക്തി മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും വേശ്യകളുമായ് സമ്പര്‍ക്കമുള്ളയാളുമാണെന്നാണ് അറിയാന്‍ കഴിയുന്നത്. “ടൂണിഷ്യ”യിലെ അക്രമി മയക്കുമരുന്നിന് അടിമയായിരുന്നു. “പാരിസ്” അക്രമണത്തിന് പിന്നിലുള്ളയാളും മയക്കുമരുന്നു ഉപയോഗിക്കുന്നയാള്‍ തന്നെ” ലോറന്‍ പറഞ്ഞു.
“മയക്കുമരുന്നുകള്‍ വ്യാപകമായുള്ള ഈ മേഖലയിലേക്ക് മുസ്‌ലിം സമുദായം വളരെയധികം നാളുകളായി പൊലീസിനെ വിളിക്കാന്‍ തുടങ്ങിയിട്ട്”. അവര്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തിനുമേല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പഴിചാരുന്നതിനെ എതിര്‍ത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രധാന മന്ത്രി തെരേസ മേയ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിഭഗങ്ങളെ ശക്തമായി അടിച്ചമര്‍ത്തുമെന്നതടക്കമുള്ള നാലിന പരിപാടി പ്രഖ്യാപിച്ചതിനു ശേഷം പ്രതികരിക്കവേയാണ് ലോറന്‍ ബൂത്ത് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.
പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. “പൊലീസ് തെരുവില്‍ നില്‍ക്കുന്നത് തനിക്ക് കാണണം” അവര്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ അക്രമണത്തിന്റെ തലേ ദിവസം പൊലീസ് പട്രോളിങ് ഉണ്ടായിട്ടും ഇത്ര വലിയ അപകടം നടന്ന പശ്ചാത്തലത്തിലാണ് അവരുടെ അഭിപ്രായപ്രകടനം. സേനയില്‍ 20,000 ത്തിലധികം പൊലീസിനെ ചേര്‍ക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.