|

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-സി.പി.ഐ.എം രഹസ്യബന്ധം; കെ.വി. തോമസ് അഴകിയ ദല്ലാള്‍: ചെറിയാന്‍ ഫിലിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള അവിഹിതബന്ധത്തിനായി കെ.വി. തോമസിനെ സി.പി.ഐ.എം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-സി.പി.ഐ.എം രഹസ്യബന്ധം ഉണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-സി.പി.ഐ.എം രഹസ്യബന്ധം ഉണ്ടാവും. അതിന് മുന്നോടിയായാണ് കെ.വി. തോമസ് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിട്ടുള്ളത്.

നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി. തോമസും ബി.ജെ.പി വക്താവായ ഇ. ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ. ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്,’ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് സി.പി.ഐ.എം പിന്തുണ നേടുകയാണ് ബി.ജെ.പി ലക്ഷ്യം. മറ്റിടങ്ങളില്‍ സി.പി.ഐ.എമ്മിനെ ബി.ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി. തോമസ് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിട്ടുള്ളത്,’ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ.വി തോമസ് അഴകിയ ദല്ലാള്‍: ചെറിയാന്‍ ഫിലിപ്പ്

ബി.ജെ.പിയുമായുള്ള അവിഹിത ബന്ധത്തിന് കെ.വി. തോമസിനെ സി.പി.ഐ.എം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണ്. നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി. തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെ പുതിയ കുപ്പിയില്‍ അവതരിപ്പിക്കാനാണ് ഇ. ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് സി.പി.ഐ.എം പിന്തുണ നേടുകയാണ് ബി.ജെ.പി ലക്ഷ്യം. മറ്റിടങ്ങളില്‍ സി.പി.എമ്മിനെ ബി.ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്റെ മുന്നോടിയായാണ് കെ.വി. തോമസ് ബി.ജെ.പി നേതാക്കളുമായി ചര്‍ച്ചയാരംഭിച്ചിട്ടുള്ളത്.

Content Highlights: Cherian Philip says there is cooperation between cpim-bjp in lok sabha election