[] തിരുവനന്തപുരം: ബ്ലേഡ് മാഫിയയ്‌ക്കെതിരെയുള്ള ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പ്രമുഖ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, ഗോകുലം ഫിനാന്‍സ് എന്നിവടങ്ങളില്‍ റെയ്ഡ് നടത്തിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊള്ളപ്പലിശയ്‌ക്കെതിരായ നടപടികളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുത്തൂറ്റിനും ഗോകുലത്തിനും പുറമെ ശ്രീറാം ഫിനാന്‍സ്്, സുന്ദരം ഫിനാന്‍സ്, ഇന്‍ഡസ് ഫിനാന്‍സ് തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കി. എത്ര ഉന്നതനായാലും നിയമം പാലിക്കണം. എന്നാല്‍ വ്യക്തി വിരോധത്തിന്റെ പേരില്‍ ലഭിക്കുന്ന ലഭിക്കുന്ന പരാതികളില്‍ പരിശോധന നടത്തി മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവൂ- ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചിട്ടി കമ്പനികള്‍ ചിട്ടി നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെടുത്തുന്ന പദ്ധതി ചര്‍ച്ച ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്ലേഡ് മാഫിയയ്ക്ക് എതിരായ നടപടികളില്‍ വീഴ്ച വരുത്തുന്ന പോലീസുകാര്‍ സര്‍വീസില്‍ തുടരില്ലെന്നും നിയമസഭയെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.
ഫോണ്‍ വഴിയും ഇ-മെയില്‍ വഴിയും നിരവധി പരാതികളാണ് ദിനംപ്രതി ലഭിക്കുന്നതെന്നും ഹെല്‍പ്് ഡെസ്‌ക്, ടോള്‍ ഫ്രീ നമ്പര്‍ സംവിധാനങ്ങള്‍ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.