'ചെന്നിത്തലയുടേത് പ്രത്യേക മാനസികനില' മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിട്ടാനാണ് ആഗ്രഹിക്കുന്നത് ; പിണറായി വിജയന്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടേത് പ്രത്യേക മാനസികനിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുകിട്ടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിനായി പല പ്രസ്താവനകളും അദ്ദേഹം ഓരോ ദിവസവും നടത്തുന്നു. അദ്ദേഹത്തിന്റെ പ്രത്യേക മാനസികനിലയ്ക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തുന്നതിന് മുമ്പ് തന്നെ കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചതുമൂലം 4.6 കോടി പാഴായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കണ്‍സള്‍ട്ടന്റിനെ നിയമിച്ചത് സാധ്യതാപഠനത്തിനാണ്. ഭൂമി കയ്യില്‍ കിട്ടുന്നത് വരെ അതിന് കാത്തിരുന്നാല്‍ പദ്ധതി ഗണപതി കല്ല്യാണം പോലെയാവുമെന്നും അദ്ദേഹം പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റ് ഭൂമി നൂറുശതമാനം സര്‍ക്കാരിന്റെതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവില്‍ കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാന്‍ തീരുമാനിച്ചത് ഈ ഉറപ്പുള്ളതുകൊണ്ടാണ്. ശബരിമല വിമാനത്താവള കണ്‍സള്‍ട്ടന്‍സി കരാര്‍ തികച്ചും ക്രമപ്രകാരമാണ്. കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചത് സാധ്യതാപഠനത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു.