| Saturday, 6th April 2019, 11:53 am

ഇന്ത്യയെ ബാധിച്ച വൈറസ് ബി.ജെ.പി, ലീഗിനെതിരായ ബി.ജെ.പിയുടെ പ്രവണത ആപത്കരം; യോഗിക്കെതിരേ രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുസ്‌ലീം ലീഗിനെതിരായ ബി.ജെ.പിയുടെ പ്രവണത ആപത്കരമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യഥാര്‍ഥത്തില്‍ ഇന്ത്യയെ ബാധിച്ചിട്ടുള്ള വൈറസ് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലീം ലീഗ് വൈറസാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടി ഒരു വൈറസാണെന്നു പറയുന്നതു പെരുമാറ്റച്ചട്ട ലംഘനമാണ്. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണം.- അദ്ദേഹം പറഞ്ഞു.

Also Read: ശബ്ദം ഡബ്ബ് ചെയ്‌തെന്ന രാഘവന്റെ ആരോപണം അടിസ്ഥാനരഹിതം; ഏതു തരം അന്വേഷണത്തിനും തയ്യാര്‍: ടി.വി9 എഡിറ്റര്‍ വിനോദ് കാപ്രി

ജനങ്ങളെ തമ്മിലടിപ്പിക്കാനും വര്‍ഗീയമായ വികാരങ്ങള്‍ ആളിക്കത്തിക്കാനും ശ്രമിക്കുന്ന പ്രസ്ഥാനം ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഹിന്ദുക്കളെ ഭയന്നാണു രാഹുല്‍ വയനാട്ടിലെത്തിയതെന്നു പറഞ്ഞു കേരളത്തിലെ ജനങ്ങളെ, പ്രത്യേകിച്ചു വയനാട്ടിലെ ജനങ്ങളെ അപമാനിക്കാനുള്ള ശ്രമമാണു നരേന്ദ്രമോദി നടത്തിയത്. 52 ശതമാനം ഹിന്ദുക്കളുള്ള മണ്ഡലമാണു വയനാട്. എല്ലാ ജാതി-മതത്തിലും പെട്ടവര്‍ സൗഹാര്‍ദത്തോടെ ജീവിക്കുന്ന നാട്ടില്‍ അവരെ ജാതിയുടെയും ഉപജാതിയുടെയും പേരുപറഞ്ഞ് അപമാനിക്കാനുള്ള ശ്രമം അപലപനീയമാണ്. ഈ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയെന്ന വൈറസിനെ ജനങ്ങള്‍ തുടച്ചുനീക്കുമെന്നും ചെന്നിത്തല പറഞ്ഞു.

We use cookies to give you the best possible experience. Learn more