| Sunday, 7th April 2019, 6:44 pm

എടപ്പാളിൽ നാടോടി പെൺകുട്ടിയെ മർദിച്ച സംഭവം; പ്രതിക്കെതിരെ പോക്‌സോ ചുമത്തണമെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ൽ നാ​ടോ​ടി പെ​ണ്‍​കു​ട്ടി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്‌​സോ കേസ് ചു​മ​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സംഭവത്തിൽ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

Also Read തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറി; അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല; സുരേഷ് ഗോപിയെ പിന്തുണച്ച് പി.എസ് ശ്രീധരന്‍ പിള്ള

ആക്രമണത്തിൽ പരിക്കേറ്റ പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ചെന്നിത്തല ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സി.പി.ഐ.എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്തിട്ടുമുണ്ട്. എ​ട​പ്പാ​ൾ സ്വ​ദേ​ശി രാ​ഘ​വ​നാ​ണ് പൊലീസിന്റെ പിടിയിലായത്. പ്ര​തി​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ​ട്ട​ങ്കു​ളം പ​ഞ്ചാ​യത്തിന്റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു രാഘവൻ.

ഇന്ന് രാവിലെയോടെയാണ് മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം പുറത്ത് വരുന്നത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെ നാടോടി ബാലികക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ നെറ്റിയില്‍ മുറിവുണ്ട്.

Also Read ഒളിക്യാമറ വിവാദം: മൊഴി നൽകാൻ ഹാജരാകാതിരുന്ന എം.കെ. രാഘവന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്

രാവിലെ പത്ത് മണിയോടെയാണ് സംഭവം. മര്‍ദ്ദിച്ചത് പ്രദേശവാസിയാണെന്നായിരുന്നു പെണ്‍കുട്ടിയിൽ നിന്നും പൊലീസിന് ലഭിച്ച വിവരം. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വര്‍ഷങ്ങളായി പൊന്നാനിയില്‍ താമസിക്കുകയാണ്.സം​ഭ​വ​ത്തി​ല്‍ ബാ​ല​വ​കാ​ശ ക​മ്മീ​ഷ​നും സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

We use cookies to give you the best possible experience. Learn more