| Monday, 12th December 2016, 9:23 am

ഭോപാലില്‍ മുഖ്യമന്ത്രിയെ തടഞ്ഞ നടപടി ഫാസിസമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്


സംഭവത്തെ ന്യായീകരിച്ച കുമ്മനം രാജശേഖരന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും കേരളത്തെ അപമാനിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.


തിരുവനന്തപുരം: ഭോപാലില്‍ ആര്‍.എസ്.എസ് പ്രതിഷേധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞു നിര്‍ത്തിയ മധ്യപ്രദേശ് പൊലീസിന്റെ നടപടി തികഞ്ഞ ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംഭവത്തെ ന്യായീകരിച്ച കുമ്മനം രാജശേഖരന്റെ നടപടി ദൗര്‍ഭാഗ്യകരമാണെന്നും കേരളത്തെ അപമാനിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഭോപാലിലേത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ്. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങള്‍ തമ്മിലും പുലര്‍ത്തേണ്ട സാമാന്യ മര്യാദയുടെ നഗ്‌നമായ ലംഘനമാണ് ഭോപ്പാലില്‍ ഉണ്ടായതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് ഭോപ്പാലിലെ മലയാളി അസോസിയേഷനുകള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഭോപ്പാല്‍ പോലീസ് പിണറായിയെ വിലക്കിയത്. ആര്‍.എസ്.എസ് പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നും ഉത്തരവാദിത്വമേല്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞാണ് പൊലീസ് പിണറായിയെ തടഞ്ഞത്.


Read more: ദേശീയഗാനത്തിന്റെ പേരില്‍ ചെന്നൈയില്‍ തിയേറ്ററില്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക് മര്‍ദ്ദനം;  എഴുന്നേല്‍ക്കാത്തതിന് കേസെടുത്തു


എന്നാല്‍ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ സ്വീകരിച്ചിരുന്നത്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കും ഓഫിസുകള്‍ക്കും സംരക്ഷണം നല്‍കാന്‍ കഴിയാത്തവരാണ് മധ്യപ്രദേശിലെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നതെന്ന് കുമ്മനം പറഞ്ഞത്.

പ്രതിഷേധം നടക്കുന്ന കാര്യം പിണറായിയെ അറിയിച്ച പൊലീസ് സംരക്ഷണമൊരുക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിക്കുകയായിരുന്നെന്നും കുമ്മനം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more