തിരുവനന്തപുരം: പെരിയയിലെ ഇരട്ടക്കൊലപാതകത്തെ സാംസ്‌കാരിക നേതാക്കള്‍ അപലപിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കവിത മോഷ്ടിക്കുന്നവരെ പിന്തുണക്കുന്നവര്‍ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ച് നാവു ചലിപ്പിക്കുന്നില്ലെന്നായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
നേരത്തെ എസ്.കലേഷിന്റെ കവിത മോഷ്ടിച്ച പ്രസിദ്ധീകരിച്ച് സംഭവത്തില്‍ ദീപാ നിശാന്ത്, ശ്രീചിത്രന്‍ എം.ജെ എന്നിവരെ അനുകൂലിച്ചു കൊണ്ട് സാംസ്‌കാരിക നായകര്‍ രംഗത്തെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശൂരിലെ കേരളാ സാഹിത്യ അക്കാദമിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. പ്രകടനവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തില്‍ വാഴപ്പിണ്ടി സമര്‍പ്പിച്ചിരുന്നു.
“സാംസ്‌കാരിക നായകരെ മൗനം വെടിഞ്ഞ് പ്രതികരിക്കൂ” എന്ന മുദ്രാവാക്യവുമായായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറോളം പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
എന്തിനും ഏതിനും പ്രതികരിക്കുന്ന സാസ്‌കാരിക പ്രവര്‍ത്തകര്‍ പെരിയയിലെ ഇരട്ടക്കൊലയില്‍ പ്രതിഷേധിക്കാത്തത് സി.പി.ഐ.എമ്മിനെ ഭയന്നിട്ടാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം
അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് മറുപടിയുമായി പുരോഗമന കലാ സാഹിത്യ സംഘം രംഗത്തുവന്നിരുന്നു. കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തിനു നേരെ നടന്ന കയ്യേറ്റമായി ഈ ആക്രമണത്തെ കാണണമെന്നാണ് പു.ക.സ പ്രസ്താവനയില്‍ പറയുന്നത്.
കാസര്‍ക്കോട്ടു നടന്ന കൊലപാതകത്തില്‍ എഴുത്തുകാരും കലാകാരന്മാരുമടക്കമുള്ള മുഴുവന്‍ കേരള ജനതയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിക്കഴിഞ്ഞു. ഉചിതമായ അന്വേഷണം നടത്തി പ്രതികളില്‍ ഭൂരിഭാഗവും പിടിയിലായി. ഈ സമയത്ത് അന്തരിക്ഷം കലുഷിതമായി നില്‍ക്കണമെന്നും കൊലപാതക പരമ്പര സൃഷ്ടിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് അക്കാദമി അക്രമണത്തിനു പിന്നിലുള്ളതെന്നാണ് പു.ക.സ