തിരുവനന്തപുരം: തന്റെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ സഹായത്തോടെയാണോ ഫോണ്‍ ചോര്‍ത്തുന്നതെന്നും സംശയമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
‘ഇത്തവണത്തെ മണ്ഡല കാലത്ത് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കണം. അതല്ല ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവില്ല എന്നാണെങ്കില്‍ അത് വ്യക്തമാക്കണം. വിശ്വാസ സമൂഹത്തിന് ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതു കൊണ്ടുതന്നെ ഈവിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയം ആവുന്ന കാര്യമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സി.പി.ഐ.എം എത്ര വിചാരിച്ചാലും ഇത് മൂടിവെയ്ക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. അതുകൊണ്ട് വിശ്വാസ സമൂഹത്തിനു നേരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തുന്ന ഈ വെല്ലു വിളിയെ ഗൗരവമായി തന്നെ ജനങ്ങള്‍ കാണും എന്നതിലും സംശയമില്ല’ ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പി ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഒരു ആത്മാര്‍ഥതയും ബി.ജെ.പിക്കില്ല എന്നും ചെന്നിത്തല പറഞ്ഞു. സുവര്‍ണാവസരമാണ് എന്നു കണ്ടപ്പോള്‍ അത് മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് വിശ്വാസി സമൂഹത്തോടൊപ്പമാണെന്നും അവരുടെ താത്പര്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടു തന്നെ മുന്നോട്ടു പോവുമെന്നും ചെന്നിത്തല പറഞ്ഞു.