തിരുവനന്തപുരം: ഫസല്‍ വധക്കേസിലും ടി.പി.ചന്ദ്രശേഖരന് വധക്കേസിലും പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ജയിലില്‍ സന്ദര്‍ശിച്ചതിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
കുറ്റവാളികളെ പിണറായി ജയിലില്‍ സന്ദര്‍ശിച്ച നടപടി ദുരൂഹമാണെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് സി.പി.ഐ.എം നേതാക്കള്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇന്നലെയാണ് പിണറായി വിജയന് എറണാകുളം ജില്ലാ ജയിലിലെത്തി കാരായി രാജനെയും ചന്ദ്രശേഖരനേയും കണ്ടത്. എന്നാല്‍ ഇരുവരേയും സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് പിണറായി തയ്യാറായിരുന്നില്ല.
നേരത്തെ ഇവരെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം നേതാക്കളായ പി ജയരാജനും എം വി ജയരാജനും എറണാകുളം ജില്ലാ ജയിലില്‍ എത്തിയിരുന്നു.