| Friday, 10th May 2013, 12:15 pm

എം.ആര്‍ മുരളിയുടേത് കടുത്ത വഞ്ചന, പിന്തുണച്ചത് തെറ്റ് : ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍ മുരളിയുടെ നിലപാട് കടുത്ത വഞ്ചനയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. []

എം.ആര്‍. മുരളിയെ പിന്തുണച്ചത് തെറ്റായിപ്പോയി.  തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയെങ്കില്‍ അത് പാലിക്കാനുള്ള സാമാന്യമര്യാദ കാണിക്കണം.

എല്‍.ഡി.എഫില്‍ നിന്നും പുറത്തുപോയവരെ തിരിച്ചെടുക്കാനുള്ള സി.പി.ഐ.എം ശ്രമം ഛര്‍ദിക്കുന്നത് ഭക്ഷിക്കുന്നതിന് തുല്യമാണ്. വി.എസ്. അച്യുതാനന്ദനെ പുകച്ചുപുറത്തുചാടിക്കാനാണ് സി.പി.ഐഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മഅദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായി ചെയ്യാവുന്നതെല്ലാം ചെയ്യും. എന്‍.എസ്.എസ് ചര്‍ച്ചക്കു തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് നിസ്സഹായരാണെന്നും ചെന്നിത്തല പറഞ്ഞു.

ഷൊര്‍ണൂര്‍ നഗരസഭയില്‍ മേയ് പത്തിനുശേഷം ഭരണം കോണ്‍ഗ്രസ്സിന് കൈമാറാമെന്നായിരുന്നു ധാരണ. ആദ്യ രണ്ടരവര്‍ഷം ജനകീയവികസനസമിതിക്കും തുടര്‍ന്ന് രണ്ടരവര്‍ഷം കോണ്‍ഗ്രസ്സിനും എന്നായിരുന്നു കരാര്‍.

രണ്ടരവര്‍ഷത്തെ സമയപരിധി തീരുന്നത് മെയ് 10നാണ്.

We use cookies to give you the best possible experience. Learn more