കോഴിക്കോട്: കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല. അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
ബി.ജെ.പിയും ആര്‍.എസ്.എസ്സും കാണിച്ചുകൂട്ടുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ്. ചെയ്യേണ്ടത് ചെയ്യാതെ അവര്‍ മന:പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
ശശികലയെ അറസ്റ്റ് ചെയ്ത് നീക്കിയ സര്‍ക്കാരിന് നല്ല നമസ്‌കാരമെന്നും ചെന്നിത്തല പറഞ്ഞു. ശശികല പോയത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണെന്ന് ഞാന്‍ കരുതുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു.
ALSO READ: ഗജ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ മരണം 30 ആയി
സര്‍വകക്ഷി യോഗത്തില്‍ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സാവകാശ ഹര്‍ജി നല്‍കുന്നത് സര്‍ക്കാരിന് വൈകിവന്ന വിവേകമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
വെള്ളിയാഴ്ച വൈകിട്ടോടെ ശബരിമല ദര്‍ശനത്തിനായി എത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്ത് വെച്ച് തടയുകയായിരുന്നു. തിരികെ പോകണമെന്ന പൊലീസിന്റെ നിര്‍ദ്ദേശം തള്ളിയതിനെ തുടര്‍ന്ന് അഞ്ചുമണിക്കൂറോളം തടഞ്ഞുവെച്ചതിന് ശേഷമാണ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.