| Monday, 23rd December 2019, 1:36 pm

പ്രതിഷേധക്കടലായി ചെന്നൈ; സ്റ്റാലിനൊപ്പം മുന്‍നിരയില്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, എം.ഡി.എം.കെ നേതാക്കളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ നിയമത്തിനെതിരെ ഡി.എം.കെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നടത്തുന്ന പ്രതിഷേധമാര്‍ച്ചില്‍ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തം. ഡി.എം.കെയൊടൊപ്പം കോണ്‍ഗ്രസ്, എം.ഡി.എം.കെ, സി.പി.ഐ.എം, മുസ്ലീം സംഘടനകള്‍, വി.സി.കെ തുടങ്ങി പ്രതിപക്ഷ സഖ്യത്തിലുള്ള 15 പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, എം.ഡി.എം.കെ നേതാവ് വൈക്കോ, വി.സി.കെ നേതാവ് തിരുമാവളവന്‍, സി.പി.ഐ.എം നേതാവ് ജി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഒരുമിച്ചാണ് റാലി നയിക്കുന്നത്.

നേരത്തെ മാര്‍ച്ച് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എ.ഐ.ഡി.എം.കെ പൗരത്വ ഭേദഗതിക്ക് വേണ്ടി വോട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതിക്ക് പിന്നാലെ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നവും തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ചയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു. ചെന്നൈയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത വി.സി.കെ നേതാവും എംപിയുമായ തിരുമാവളവന്‍, സിനിമാനടന്‍ സിദ്ധാര്‍ഥ്, ഗായകനും സാംസ്‌കാരികപ്രവര്‍ത്തകനുമായ ടി.എം കൃഷ്ണ, ആക്റ്റിവിസ്റ്റ് നിത്യാനന്ദ് ജയറാം എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more