ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ ഫിനിഷിങ്ങ് പോയിന്റില്‍ കുതിച്ചെത്തിയത് ചെന്നൈയിന്‍ എക്‌സ്പ്രസ്. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബെംഗളൂരു എഫ്.സി ചെന്നൈയിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഗോളിനു മുന്നില്‍ എത്തിയ ബെംഗളൂരുവിനു ആധിപത്യം നിലനിര്‍ത്താനായില്ല.
17, 45 മിനിറ്റുകളില്‍ ഹെഡ്ഡറിലൂടെ മെയില്‍സണ്‍ ആല്‍വ്സ് നേടിയ ഇരട്ട ഗോളാണ് ചെന്നൈയ്ന് കപ്പ് നേടിക്കൊടുത്തത്. ഐ.എസ്.എല്‍ ചരിത്രത്തിലെ രണ്ടാം കിരീടമാണ് ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ രണ്ടാം സീസണിലും ചെന്നൈ ആയിരുന്നു ജേതാക്കള്‍.
നാലം സീസണില്‍ ആദ്യമായി പോരാട്ടത്തിനിറങ്ങിയ ബെംഗളൂരു എഫ്.സി ലീഗില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ പ്രവേശിച്ചത്. ലീഗ് ഘട്ടത്തിലും സെമി പോരാട്ടങ്ങളിലും നേടിയ ആധിപത്യം ഫൈനലില്‍ നിലനിര്‍ത്താന്‍ കഴിയാതിരുന്നതാണ് കിടീട നേട്ടത്തിനു വിനയായത്.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ സുനില്‍ ഛേത്രി നേടിയ ഡൈവിങ് ഹെഡ്ഡര്‍ ഗോളില്‍ ബെംഗളൂരുവാണ് ആദ്യം സ്‌കോര്‍ ചെയ്തത്. പിന്നാലെ ചെന്നൈയ്‌ന് അനുകൂലമായി പതിനേഴാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നെല്‍സണ്‍ തൊടുത്ത ഷോട്ട് മെയില്‍സണ്‍ ആല്‍വ്സ് ഹെഡ് ചെയ്ത് പോസ്റ്റിലെത്തിച്ച് ചെന്നൈയ്ന്‍ സമനില പിടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ വിണ്ടും നെല്‍സണിന്റെ കോര്‍ണര്‍ കിക്കില്‍ മെയില്‍സണ്‍ ഇരട്ട ഗോള്‍ തികച്ച് ചെന്നൈയ്ന് ലീഡ് നല്‍കുകയായിരുന്നു.
ചെന്നൈയുടെ മൂന്നാം ഗോള്‍ നേടിയത് റാഫേല്‍ അഗസ്റ്റോയായിരുന്നു. ഐ.എസ്.എല്‍ ഫൈനല്‍ മത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യം ഗോള്‍ നേടിയ ടീം വിജയിച്ചിട്ടില്ല എന്ന റെക്കോര്‍ഡ് തിരുത്താന്‍ ബെംഗളൂരുവിനും കഴിഞ്ഞില്ല. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ മിക്കുവാണ് ബെംഗളൂരുവിനായി രണ്ടാം ഗോള്‍ നേടിയത്.
18 മത്സരങ്ങളില്‍ 40 പോയിന്റുമായാണ് ബെംഗളൂരു ലീഗില്‍ ഒന്നാമതെത്തിയത്. 13 ജയവും 4 തോല്‍വിയും 1 തോല്‍വിയും ഉള്‍പ്പെട്ടതായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. മറുഭാഗത്ത് രണ്ടാമതെത്തിയ ചെന്നൈയാകട്ടെ 18 മത്സരങ്ങളില്‍ നിന്നു 32 പോയിന്റുകളാണ് നേടിയത്. 9 ജയവും 5 സമനിലയും 4 തോല്‍വിയും അടങ്ങുന്നതയാിരുന്നു ചെന്നൈയുടെ സീസണ്‍