പനജി: ഐ.എസ്.എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിന് എഫ്.സി മത്സരം സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായില്ല.
മത്സരം തുടങ്ങി ആദ്യ മിനിട്ടില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ അവസരം ലഭിച്ചു. എന്നാല്‍ സമചിത്തതയോടെ പെരുമാറിയ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിര അപകടം ഒഴിവാക്കി.
പിന്നാലെ നോര്‍ത്ത് ഈസ്റ്റും ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ കളി ആവേശത്തിലായി.
16-ാം മിനിട്ടില്‍ സുഹൈറിന്റെ ഒരു കിടിലന്‍ ലോങ് റേഞ്ചര്‍ ചെന്നൈയുടെ പോസ്റ്റിന് മുകളിലൂടെ മൂളിപ്പറന്നുപോയി. 17-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായി ബോക്സിനുള്ളില്‍ ഒരു ഹാന്‍ഡ്ബോള്‍ പിറന്നെങ്കിലും റഫറി പെനാല്‍ട്ടി വിധിച്ചില്ല.
നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഇന്ന് മലയാളി താരം വി.പി.സുഹൈര്‍ കളിക്കാനിറങ്ങി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chennayin FC vs North East United FC ISL