| Friday, 6th November 2015, 11:14 am

പ്രിതിക; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സബ് ഇന്‍സ്‌പെക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ സബ് ഇന്‍സ്‌പെക്ടറായി ചെന്നൈക്കാരിയായ കെ. പ്രിതിക യാഷിനി.

25 കാരിയായ പ്രിതിക ഉദ്യോഗാര്‍ത്ഥിയാകാന്‍ അര്‍ഹയാണെന്ന് മദ്രാസ് ഹൈക്കോടതിയാണ് നേരത്തെ വ്യക്തമാക്കിയത്. തമിഴ്‌നാട് പോലീസിനോട് ട്രാന്‍സ്‌ജെന്ററായ പ്രിതികയ്ക്കായി റിക്രൂട്ട് ബോര്‍ഡില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു.

തമിഴ്‌നാട് സര്‍ക്കാരാണ് പ്രിതികയടെ നിയമനത്തിന് വഴിയൊരുക്കിയത് .ഇവര്‍ ജനിച്ചതും വളര്‍ന്നതും  പ്രദീപ് കുമാര്‍ എന്ന പേരിലായിരുന്നു. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ബിരുദദാരിയായ ഇവര്‍ സെക്‌സ് ചെയ്ഞ്ച് സര്‍ജറിയിലൂടെയാണ് പ്രിതികയായി മാറുന്നത്. പ്രിതികയെ സംബന്ധിച്ച ഏറെ വെല്ലുവിളികള്‍ നേരിട്ടതായിരുന്നു ഈ മാറ്റം.

തേഡ് ജെന്റര്‍ കാറ്റഗറിയില്‍ റിക്രൂട്ട്‌മെന്റ് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് പ്രിതികയുടെ അപേക്ഷ ആദ്യം പോലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തള്ളിയിരുന്നു.

മത്സരപ്പരീക്ഷയിലും ഫിസിക്കല്‍ ടെസ്റ്റിലും ട്രാന്‍സ് ജെന്റേഴ്‌സിനായി പത്യേക ക്വാട്ടയോ കണ്‍സെഷണല്‍ കട്ട് ഓഫോ  ഇല്ലെന്നായിരുന്നു റിക്രൂട്ട്‌മെന്റ് അതോറിറ്റിയുടെ വാദം

എന്നാല്‍, ഇതില്‍ നിന്നൊന്നും പിന്‍മാറാതെ നിരന്തരമായി പ്രിതിക ഇതിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. എഴുത്തുപരീക്ഷയില്‍ 28.5 മുതല്‍ 25 വരെ കട്ട് ഓഫ് മാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി റിട്ട് ഹര്‍ജികള്‍ പ്രിതിക സമര്‍പ്പിച്ചു. എല്ലാ ഫിസിക്കല്‍ പരിശോധനകളിലും പ്രിതിക യോഗ്യത നേടുകയും ചെയ്തു.

100 മീറ്റര്‍ ഡാഷില്‍ അവള്‍ അവസാനത്തെ രണ്ടാം സ്ഥാനത്താണ് എത്തിയതെങ്കിലും അതിലും പ്രിതിക യോഗ്യത നേടി.

ട്രാന്‍സ്‌ജെന്റര്‍ കമ്മ്യൂണിറ്റിക്ക് തന്നെ ഇത് പുതിയൊരു തുടക്കമായിരിക്കുമെന്നും താന്‍ വളരെ ആവേശത്തിലാണെന്നും പ്രിതിക പറയുന്നു. ഐ.പി.എസ് ഓഫീസര്‍ ആവുകയെന്നതാണ് പ്രിതികയുടെ വലിയ ആഗ്രഹം.

We use cookies to give you the best possible experience. Learn more