ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. അവസാന ദിനമായ ഇന്ന് 9ന് 232 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 241 റണ്‍സിന് പുറത്തായി. []
രണ്ടാം ഇന്നിങ്‌സില്‍ 50 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മുരളി വിജയ്(6) സെവാഗ്(19) എന്നിവരാണ് പുറത്തായത്. തുടര്‍ച്ചയായ രണ്ട് സിക്‌സറുകളുമായി സച്ചിനും(13 നോട്ടൗട്ട്) പൂജാരയും(8 നോട്ടൗട്ട്) പുറത്താകാതെ നിന്നു.
സ്‌കോര്‍ ഓസ്‌ട്രേലിയ 380, 241, ഇന്ത്യ-572, രണ്ടിന് 50. ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ എം.എസ്. ധോണിയാണ് മാന്‍ ഓഫ് ദ് മാച്ച്.
11 റണ്‍സെടുത്ത നഥാന്‍ ലിയോണിനെ ജഡേജയാണ് പുറത്താക്കിയത്. 81 റണ്‍സുമായി ഹെന്റിക്യൂസ് പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
അവസാന ദിനം അരമണിക്കൂറിനുള്ളില്‍ തന്നെ ഓസീസിന്റെ അവസാന വിക്കറ്റും ഇന്ത്യ വീഴ്ത്തി. തലേന്നത്തെ സ്‌കോറായ ഒമ്പതിന് 232 റണ്‍സുമായി ബാറ്റിങ് തുടങ്ങിയ ഓസീസിന് കേവലം ഒമ്പത് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.
11 റണ്‍സെടുത്ത ലയണിന്റെ വിക്കറ്റ് ജഡേജ വീഴ്ത്തി. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ഹെന്റീക്കസ് 81 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍(1-0) മുന്നിലെത്തി.
ഒന്‍പതിന് 175 റണ്‍സ് എന്ന നിലയില്‍ ഓസീസ് ഇന്നിങ്‌സ് തോല്‍വിയെന്ന നാണക്കേടിന്റെ വക്കിലെത്തിയപ്പോഴായിരുന്നു ഇരുവരും ക്രീസില്‍ ഒരുമിച്ചത്. ഇന്ത്യക്കു വേണ്ടി അശ്വിന്‍ അഞ്ചും ജഡേജ മൂന്നും ഹര്‍ഭജന്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം ടെസ്റ്റ് മാര്‍ച്ച് രണ്ടിന് ഹൈദരാബാദില്‍ തുടങ്ങും.