ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് 114 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിംഗില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മുംബൈ വിജയം കാണുകയായിരുന്നു. മുംബൈയ്ക്കായി ഇഷന്‍ കിഷന്‍ 37 പന്തില്‍ 68 റണ്‍സും ഡികോക്ക് 37 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.
12.2 ഓവറിലാണ് മുംബൈ ലക്ഷ്യം കണ്ടത്.
ചെന്നൈ മുന്‍നിര ബാറ്റ്സ്മാന്‍മാരെ നിലം തൊടാനനുവദിക്കാതെ മുംബൈ ബൗളര്‍മാര്‍ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടി. ട്രെന്റ് ബോള്‍ട്ട് നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ എടുത്തപ്പോള്‍ ബുംറ, രാഹുല്‍ ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അര്‍ധസെഞ്ചുറി നേടിയ സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ചെന്നൈ സ്‌കോര്‍ 100 കടത്തിയത്. 47 പന്തുകളില്‍ നിന്നും 52 റണ്‍സെടുത്ത കറന്‍ അവസാന പന്തില്‍ പുറത്തായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chennai SuperKings vs Mumbai Indians IPL 2020