ചെന്നൈയ്ക്കായി മൊയിന്‍ അലി മൂന്ന് വിക്കറ്റെടുത്തു. നാല് ക്യാച്ചുകളും രണ്ട് വിക്കറ്റുകളുമായി ജഡേജയും കളം നിറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സെടുത്തത്. മികച്ച കൂട്ടുകെട്ടുകളൊന്നും പടുത്തുയര്‍ത്താനായില്ലെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കാന്‍ ചെന്നൈക്ക് സാധിച്ചു.
17 പന്തില്‍ നിന്ന് രണ്ടു സിക്സും നാലു ഫോറുമടക്കം 33 റണ്‍സെടുത്ത ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍.
മൊയിന്‍ അലി (26), അമ്പാട്ടി റായുഡു (27) എന്നിവര്‍ക്ക് ദീര്‍ഘമായ ഇന്നിംഗ്‌സ് കളിക്കാനായില്ല.
ക്യാപ്റ്റന്‍ ധോണിക്ക് 17 പന്തില്‍ നിന്ന് 18 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എട്ടു പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയാണ് ചെന്നൈ സ്‌കോര്‍ 188-ല്‍ എത്തിച്ചത്.
രാജസ്ഥാന് വേണ്ടി ചേതന്‍ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് രണ്ടു വിക്കറ്റെടുത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക