Advertisement
ipl 2021
രാജാക്കന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ തന്നെ സൂപ്പര്‍ കിംഗ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Apr 16, 05:10 pm
Friday, 16th April 2021, 10:40 pm

മുംബൈ: ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം ചെന്നൈ അനായാസം മറികടന്നു.

മൊയീന്‍ അലി 46 ഉം ഡുപ്ലെസിസ് 36 ഉം റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ രാഹുല്‍ ചാഹര്‍ പഞ്ചാബിന്റെ നടുവൊടിച്ചു. 47 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.

ഷാരൂഖ് ഖാന്റെ ഒറ്റയാള്‍ പ്രകടനമാണ് പഞ്ചാബിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ഈ സീസണില്‍ വലിയ തുകയ്ക്ക് പഞ്ചാബിലെത്തിയ താരം മോശം പന്തുകള്‍ കണ്ടെത്തി പ്രഹരിച്ച് ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു.

ചെന്നൈയ്ക്ക് വേണ്ടി നാലുവിക്കറ്റെടുത്ത ചാഹറിന് പുറമേ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി ബ്രാവോയും മോയിന്‍ അലിയും സാം കറനും തിളങ്ങി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Chennai Super Kings VS Punjab Kings IPL 2021