| Thursday, 18th April 2024, 3:57 pm

ധോണിപ്പടക്ക് മൂർച്ച കൂടുന്നു, ചെന്നൈ ഇനി ട്രിപ്പിൾ സ്‌ട്രോങ്ങ്; കോൺവേക്ക് പകരക്കാരൻ ഇംഗ്ലണ്ട് സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വെക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. ഇംഗ്ലണ്ട് പേസര്‍ റിച്ചാര്‍ഡ് ഗ്‌ളീസനെയാണ് ചെന്നൈ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ഇംഗ്ലണ്ട് താരത്തെ ചെന്നൈ വാങ്ങിയത്.

90 ടി-20 മത്സരങ്ങളില്‍ നിന്നും 101 വിക്കറ്റുകളാണ് റിച്ചാര്‍ഡ് നേടിയിട്ടുള്ളത്. 8.18 ആണ് താരത്തിന്റെ എക്കോണമിയിലാണ് താരം പന്തെറിയുക. ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി ആറ് ടി-20 മത്സരങ്ങള്‍ കളിച്ച റിച്ചാര്‍ഡ് ഒമ്പത് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് സൂപ്പര്‍താരത്തിന്റെ വരവോടുകൂടി ചെന്നൈ ബൗളിങ് നിര കൂടുതല്‍ കരുത്തുറ്റതായി മാറും എന്നുറപ്പാണ്. ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍, ശ്രീലങ്കന്‍ താരം മതീഷ പതിരാന എന്നിവര്‍ക്ക് പുറമേ റിച്ചാര്‍ഡ് കൂടി ചെന്നൈയുടെ ബൗളിങ് യൂണിറ്റില്‍ ഇടം നേടുമ്പോള്‍ ചെന്നൈ കൂടുതല്‍ ശക്തമായി മാറും.

അതേസമയം ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയിലാണ് കോൺവേക്ക് കൈവിരലിന് പരിക്കേറ്റത്.

ചെന്നൈ സൂപ്പര്‍ കിങ്സിനായി രണ്ട് സീസണുകളില്‍ കളിച്ച കിവീസ് താരം ഒമ്പത് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 23 മത്സരങ്ങളില്‍ നിന്നും 924 റണ്‍സാണ് നേടിയത്. 141.28 സ്‌ട്രൈക്ക് റേറ്റോടെ 48.63 ശരാശരിയില്‍ താരം ബാറ്റ് ചെയ്യുന്നത്. 2023 സീസണില്‍ ചെന്നൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും കോണ്‍വെയാണ്. 16 മത്സരങ്ങളില്‍ നിന്ന് 672 റണ്‍സാണ് കോണ്‍വെ കഴിഞ്ഞ സീസണില്‍ നേടിയത്.

നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് തോല്‍വിയും അടക്കം മൂന്നാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 19ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Content Highlight: Chennai Super Kings sign Richard Gleeson for the replacement of Devon Conway

We use cookies to give you the best possible experience. Learn more