| Sunday, 14th May 2023, 11:59 pm

ധോണിയുടെ ചെന്നൈയും വീണു; അവസാന മത്സരങ്ങളില്‍ വമ്പന്മാര്‍ക്കിതെന്തുപറ്റി

സ്പോര്‍ട്സ് ഡെസ്‌ക്

ഞായറായഴ്ച കൊല്‍ക്കത്തക്കെതിരെ കളത്തിലിറങ്ങുമ്പോള്‍
രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ള ചെന്നൈ ഏറക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. എന്നാല്‍ കൊല്‍ക്കത്തയുമായുള്ള മത്സരത്തില്‍ ചെന്നൈ ആറ് വിക്കറ്റിന്
അടിതെറ്റയിരിക്കുകയാണ്.

കൊല്‍ക്കത്തക്കെതിരെ 144 റണ്‍സെടുക്കാനെ ചെന്നൈക്ക് കഴിഞ്ഞുള്ളു. 145 റണ്‍സ് വിജയലക്ഷ്യം കെ.കെ.ആര്‍ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. റിങ്കു സിങ്-നിതീഷ് റാണ വെടിക്കെട്ടാണ് കൊല്‍ക്കത്ത വിജയത്തിന് നിര്‍ണയാകമായത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 144 റണ്‍സ് എടുത്തത്. ആദ്യം ഇറങ്ങിയ ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് ടീമിനി തിരിച്ചടിയായത്. സ്‌കോര്‍: സി.എസ്.കെ- 144/6 (20), കെ.കെ.ആര്‍- 147/4 (18.3).

ഈ മത്സരത്തില്‍ പരാജപ്പെട്ടതോടെ അടുത്ത മത്സരത്തില്‍ ദല്‍ഹിയെ തോല്‍പ്പിച്ചാലെ പ്ലേ ഓഫ് ഉറപ്പിക്കാനാകു. ഇതിലും തോറ്റാല്‍ മറ്റ് ടീമുകളുടെ വിജയ പരാജയങ്ങള്‍ ചെന്നൈയുടെ സാധ്യത നിര്‍ണയിക്കും.

നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ ഗ്രൂപ്പ് ഘട്ടത്തിലുള്ള അവസാന മത്സരത്തില്‍ പതറുകയാണ്. നേരത്തെ ടേബിളില്‍ മുന്നിലുണ്ടായ രാജസ്ഥാനും ഐ.പി.എല്‍ ചരിത്രത്തിലെ മൂന്നാമത്തെ മോശം സ്‌കോര്‍ നേടി തങ്ങളുടെ സെക്കന്റ് ലാസ്റ്റ് മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

Content Highlight:  chennai super kings’s loss against kolkata knight riders

We use cookies to give you the best possible experience. Learn more