|

തകര്‍പ്പന്‍ സെഞ്ചുറിയുമായി റായിഡു; ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 8 വികറ്റ് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

പുണെ: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 8 വികറ്റ് വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് 18 ഓവര്‍ 5 പന്തില്‍ 2 വിക്കറ്റ് ന്ഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 62 പന്തില്‍ 100 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച അമ്പാട്ടി റായിഡുവിന്റെ ബാറ്റിംങ് കരുത്തിലാണ് ചെന്നൈയ്ക്ക് അനായാസ വിജയമൊരുക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 179 റണ്‍സടിക്കുകയായിരുന്നു.

18 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ഹെയ്ല്‍സിനെ നഷ്ടപ്പെട്ട ഹൈദരാബാദിനായി രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും കെയ്ന്‍ വില്ല്യംസണും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. 123 റണ്‍സാണ് ഇരുവരും രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

49 പന്തില്‍ 10 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 79 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. 39 പന്തില്‍ നിന്നാണ് വില്ല്യംസണ്‍ 51 റണ്‍സ് നേടിയത്. അവസാന ഓവറുകളില്‍ ഹൂഡയുടെ ബാറ്റിങ് ഹൈദരാബാദിന്റെ ഇന്നിങ്സ് 150 കടത്തി. 11 പന്തില്‍ 21 റണ്‍സാണ് ഹൂഡ അടിച്ചത്.

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യുക