ഹോം ഗ്രൗണ്ടില്‍ ചെന്നൈയേക്കാള്‍ ശക്തി മറ്റാര്‍ക്കുമില്ല; കണക്കുകള്‍ പറയുന്നത് ചെന്നൈ ജയിക്കുമെന്ന്, തുടക്കം പിഴക്കാതിരിക്കാന്‍ ആര്‍.സി.ബിയും!
പുതിയ ഐ.പി.എല്‍ സീസണിന് മുന്നോടിയായി ലീഗിലെ 10 ഫ്രാഞ്ചൈസികളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഐ.പി.എല്ലിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഉദ്ഘാടന മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്.
തുടക്കം തന്നെ വിജയം ലക്ഷ്യംവെച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇതുവരെ ഒരു ഐ.പി.എല്‍ കിരീടവും നേടാന്‍ സാധിക്കാത്ത ആര്‍.സി.ബി എന്ത് വിലകൊടുത്തും മുന്നോട്ട് കുതിക്കാനാണ് പ്ലാന്‍. എന്നാല്‍ ചെന്നൈയുടെ തട്ടകത്തില്‍ കളി നടക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമാണെന്ന് കണക്കുകള്‍ പറയുന്നത് ഇങ്ങ
നെയാണ്.
ഐ.പി.എല്ലിലെ ഹോം മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐ.പി.എല്ലിലെ 64 ഹോം മത്സരങ്ങളില്‍ നിന്ന് 45 വിജയമാണ് ടീം സ്വന്തമാക്കിയത്. 70.30 ശതമാനമാണ് ചെന്നൈയുടെ ഹോം മാച്ച് വിന്നിങ് ശതമാനം.
ഹോം മാച്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം ഉള്ള ടീം, സിറ്റി, മത്സരം, വിജയം വിജയശതമാനം
ചെന്നൈ സൂപ്പര്‍ കിങ്‌സ് – ചെന്നൈ – 64 – 45 – 70.30%
രാജസ്ഥാന്‍ റോയല്‍സ് – ജയ്പൂര്‍ – 52 – 33 – 63.40%
മുംബൈ ഇന്ത്യന്‍സ് – മുംബൈ – 78 – 49 – 62.80%
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഹൈദരാബാദ് – 51 – 31 – 60.70%
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – കൊല്‍ക്കത്ത – 81 – 47 – 58%
ഇതോടെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം ലക്ഷ്യംവെച്ചാണ് ചെന്നൈ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. വിജയശതമാനത്തിന്റെ കാര്യത്തില്‍ വമ്പന്മാര്‍ ആണെങ്കിലും ഇരു ടീമുകളും ചില മാറ്റങ്ങളോടെയാണ് കളത്തില്‍ ഇറങ്ങുന്നത്.
Content Highlight: Chennai Super Kings is the team with the highest winning percentage in home matches in IPL