| Monday, 2nd April 2018, 10:17 pm

'ഇനി കളി മാറും'; ധോണിയെ ഉയര്‍ത്തിക്കൊണ്ടുവന്ന താരവും ചെന്നൈ പരിശീലക സംഘത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ: രണ്ടു വര്‍ഷത്തെ വിലക്കിനു ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലക സംഘത്തിലേക്ക് ഒരാളെക്കൂടി ഉള്‍പ്പെടുത്തി. ബീഹാറിര്‍ ജാര്‍ഖണ്ഡ് ടീമിന്റെയും മുന്‍ നായകനായിരുന്ന രാജീവ് കുമാറിനെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ്ങ് പരിശീലകനായി നിയമിച്ചത്.

എം.എസ് ധോണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നേയായിരുന്നു രാജീവ് കുമാര്‍ ബീഹാറിനെയും ജാര്‍ഖണ്ഡിനെയും നയിച്ചിരുന്നത്. സ്റ്റീവ് റിക്‌സണു പകരക്കാരനായാണ് 41 കാരനായ രാജീവ് നിയമിതനായിരിക്കുന്നത്.

വരുന്ന സീസണില്‍ സ്റ്റീവന്‍ ഫ്‌ളെമിങ്ങ്, ലക്ഷ്മിപതി ബാലാജി, മൈക്ക ഹസി, ലക്ഷ്മി നാരായണ്‍ തുടങ്ങിയ പരിശീലക സംഘത്തിനൊപ്പമാണ് രാജീവ് കുമാര്‍ ചേര്‍ന്നിരിക്കുന്നത്.

ധോണിയ്‌ക്കൊപ്പം ബീഹാര്‍ ജാര്‍ഖണ്ഡ് ടീമുകളില്‍ ഒരുമിച്ച് കളിച്ചിരുന്ന താരത്തിനു ചെന്നൈ നായകനൊപ്പം സീസണിവല്‍ മികച്ച റിസല്‍ട്ട ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് രാജീവിനെയും ടീമിനൊപ്പം ചേര്‍ത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച അനുഭവ സമ്പത്തുള്ള താരം ധോണിയ്‌ക്കൊപ്പം കളിച്ച വ്യക്തിയാണെന്നും ഫീല്‍ഡിങ്ങ് പരിശീലകനുണ്ടാകേണ്ട കഴിവുള്ള വ്യക്തിതന്നെയായതിനാലാണ് അദ്ദേഹത്തെ നിയമിച്ചതെന്നും ചെന്നൈ സി.ഇ.ഒ വിശ്വനാഥന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more