ചെന്നൈ: പൗരത്വ നിയമത്തിനെതിരെ കോലം വരച്ച് പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ചൈന്നെ ബസന്ത് നഗറിലാണ് സംഭവം.
അറസ്റ്റിലായവരെ ബസന്ത് നഗറിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ഫോണ്‍ അടക്കം പൊലീസ് പിടിച്ചെടുത്തു.
അതേസമയം അറസ്റ്റിലായവരെ ജാമ്യത്തില്‍ എടുക്കാന്‍ എത്തിയ അഭിഭാഷകരെ പൊലീസ് തടഞ്ഞു. മൂന്ന് അഭിഭാഷകരാണ് ജാമ്യാപേക്ഷയുമായി എത്തിയിരുന്നത്.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.എം.കെയുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച മഹാറാലിയില്‍ പങ്കെടുത്ത എം.കെ.സ്റ്റാലിന്‍ അടക്കം 8000 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പൊലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് സ്റ്റാലിനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, കെ. കനിമൊഴി, വൈകോ, ദയാനിധി മാരന്‍ തുടങ്ങി നിരവധി എം.എല്‍.എമാര്‍ക്കെതിരെയും എം.പിമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രമസമാധാനനില താറുമാറാകാന്‍ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞാണ് ചെന്നൈ സിറ്റി പോലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നത്.
എന്നാല്‍ റാലി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ ഞായറാഴ്ച രാത്രിയില്‍ വാദം കേട്ട മദ്രാസ് ഹൈക്കോടതി നിബന്ധനകളോടെ അനുമതി നല്‍കിയിരുന്നു.
WATCH THIS VIDEO: