| Tuesday, 26th February 2019, 7:59 am

ചെന്നൈ- മംഗലാപുരം ട്രെയിന്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൊര്‍ണൂര്‍: ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പാളംതെറ്റി. എഞ്ചിന് പുറകെയുള്ള രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നി മാറുകയായിരുന്നു.

സാങ്കേതിക പിഴവാണ് അപകട കാരണം. പാളത്തോട് ചേര്‍ന്നുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ച് തെറിപ്പിച്ചാണ് ട്രെയിന്‍ നിന്നത്. പാലക്കാട് നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്.

Also Read അഴീക്കോടന്‍ രാഘവന്‍, കെ.ആര്‍ തോമസ്, ഇ.കെ ബാലന്‍, കൊച്ചനിയന്‍

എന്‍ജിനും പാര്‍സല്‍ സാധനങ്ങള്‍ കയറ്റുന്ന വാഗണും ആണ് തെന്നിമാറിയത്. ഇതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി മുടങ്ങി.

തൃശൂര്‍ പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ അപകടം ബാധിച്ചിട്ടില്ല.
DoolNews Video

We use cookies to give you the best possible experience. Learn more