| Monday, 13th January 2020, 7:59 am

അണ്ണാഡി.എം.കെ സര്‍ക്കാറിനെതിരെ പുസ്തകമെഴുതിയതിന് തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അണ്ണാഡി.എം.കെ സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി അഴിമതിയെക്കുറിച്ച് പുസ്തകമെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ വി. അന്‍പഴകനെ അറസ്റ്റു ചെയ്തു.

ചെന്നൈ പുസ്തകമേളയില്‍ പുസ്തക പ്രദര്‍ശനത്തിനിടെ ഞായാറാഴ്ചയാണ് അന്‍പഴകനെ പൊലീസ് അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍വിരുദ്ധ പുസ്തകമാണെന്നാരോപിച്ച് അന്‍പഴകനോട് ശനിയാഴ്ച പ്രദര്‍ശനം അവസാനിപ്പിച്ച് പോകാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഘാടകരുടെ ആവശ്യത്തെ തുടര്‍ന്ന് അന്‍പഴകന്‍ സ്റ്റാള്‍ പൂട്ടുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് എത്തി അന്‍പഴകനെ അറസ്റ്റു ചെയ്യുകയായിരുന്നു.

14 ദിവസത്തേക്ക് അന്‍പഴകനെ റിമാന്റ് ചെയ്തു. ഐ.പി.സിയിലെ 341, 249(ബി), 506(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

സ്റ്റാള്‍ പൂട്ടാന്‍ ആവശ്യപ്പെട്ടതിന് പ്രതികാരമായി സംഘാടകരെ അന്‍പഴകന്‍ ആക്രമിച്ച പരാതിയിലാണ് അറസ്റ്റ് എന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പരാതി വ്യാജമാണെന്നാണ് അന്‍പഴകന്‍ പറയുന്നത്.

വിവരവാകാശ രേഖകള്‍ ഉള്‍പ്പെടുത്തി സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ വികസന പദ്ധതികളുടെ മറവില്‍ അണ്ണാഡി.എം.കെ സര്‍ക്കാരിന്റെ കോടികളുടെ അഴിമതിയെക്കുറിച്ചാണ് പുസ്തകം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡി.എം.കെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമിഴ്‌നാട് പ്രസ് ക്ലബ്ബും സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.

We use cookies to give you the best possible experience. Learn more