ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയതിന് ചെന്നൈയില്‍ ബേക്കറി ഉടമയെ പൊലീസ് അറസ്റ്റ് ചെയതു. മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യം നല്‍കിയതിനാണ് ചെന്നൈയിലെ ബേക്കറി ഉടമക്കെതിരെ കേസെടുത്തത്.
തന്റെ ബേക്കറിയിലെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജൈന മതക്കാരാണെന്നും മുസ് ലിങ്ങളല്ലെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കട ഉടമക്കെതിരെ കേസെടുത്തത്.
ജൈന മതത്തില്‍പ്പെട്ടവരില്‍ നിന്ന് ഓഡര്‍ കിട്ടാന്‍ വേണ്ടിയാണ് ഇയാള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇത്തരത്തിലുള്ള പരസ്യം പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക